News

Share

അമ്മയുടെ മരണ ശേഷം വിഷാദത്തിലായി; രാജ്യം വിട്ടത് മാനസിക സ്വസ്ഥത നേടാന്‍ - ഹാരി

അമ്മയുടെ മരണ ശേഷം വിഷാദത്തിലായി; രാജ്യം വിട്ടത് മാനസിക സ്വസ്ഥത നേടാന്‍ - ഹാരി

അമ്മ ഡയാന രാജകുമാരിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഹാരി രാജകുമാരന്‍. 2019ല്‍ കാനഡയിലേക്ക് താമസം മാറിയതിന് പിന്നാലെ രണ്ടാഴ്ചയോളം വിഷാദത്തിലായെന്നും സാധാരണ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായെന്നും ഹാരി വെളിപ്പെടുത്തി.

സമ്മര്‍ദം നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് മാറി കുറച്ച് മാനസിക സ്വസ്ഥത കണ്ടെത്താനാണ് അന്ന് രാജ്യം വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കാനഡയിലെത്തിയതിന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശരീരത്തിലെ അഡ്രിനാലിന്‍ നില പെട്ടെന്ന് താഴ്ന്നതുപോലെ തോന്നി. വീട്ടിലെ കാര്യങ്ങള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ടിയെന്നും ഹാരി പറഞ്ഞു

ദുഃഖത്തെ അതിജീവിക്കുന്നതിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ മാസ്റ്റര്‍ക്ലാസിന്റെ ഭാഗമായാണ് ഹാരി തന്റെ മാനസികാരോഗ്യ അനുഭവങ്ങള്‍ പങ്കുവെച്ചത്. ന്യൂറോ സയന്റിസ്റ്റുമായുള്ള സംഭാഷണത്തിനിടെയായിരുന്നു വെളിപ്പെടുത്തല്‍.

12-ാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദന വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്നതായും അദ്ദേഹം പറഞ്ഞു. അമ്മയുടെ മരണശേഷം സന്തോഷത്തോടെ ജീവിക്കുന്നത് അമ്മയോടുള്ള നീതികേടാകുമെന്ന കുറ്റബോധം തോന്നിയിരുന്നു. അമ്മയെ മിസ് ചെയ്യുന്നുവെന്ന് തെളിയിക്കാന്‍ താന്‍ ദുഃഖിതനായി തുടരണമെന്ന് ചിന്തിച്ചിരുന്നതായും ഹാരി വെളിപ്പെടുത്തി.

ഇരുപതുകളിലെത്തിയപ്പോള്‍ രണ്ടുതവണ യുദ്ധമേഖലകളില്‍ സേവനമനുഷ്ഠിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ വികാരങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ അതിലൂടെ കഴിഞ്ഞില്ലെന്നും ഹാരി പറഞ്ഞു.

Latest News