News

Share

പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് എനര്‍ജി ബില്‍ 'ഷോക്ക്'

പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് എനര്‍ജി ബില്‍ 'ഷോക്ക്'

പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് എനര്‍ജി ബില്‍ 'ഷോക്ക്'! ജനുവരിയില്‍ വീടുകളുടെ എനര്‍ജി ബില്ലുകള്‍ 27 ശതമാനം വര്‍ദ്ധിച്ച് ഏകദേശം 2200 പൗണ്ടിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്.

മിഡില്‍ ഈസ്റ്റിലെ യുദ്ധസാഹചര്യം ഹോള്‍സെയില്‍ ഗ്യാസ് വിലകള്‍ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്കാണ് എത്തിച്ചത്. നിലവില്‍ പ്രതിവര്‍ഷം 1723 പൗണ്ടിലുള്ള പ്രൈസ് ക്യാപ്പ് ജനുവരി മുതല്‍ 2192 പൗണ്ടിലേക്ക് കൂടുമെന്നാണ് ഇഡിഎഫ് പ്രവചനം.

ഇതിന് ശേഷം ഏപ്രില്‍ മുതല്‍ ശരാശരി വാര്‍ഷിക ബില്ലുകള്‍ 2389 പൗണ്ടിലേക്ക് വര്‍ദ്ധിച്ച ശേഷം ജൂലൈയില്‍ കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത്.

'ഉയരുന്ന ഹോള്‍സെയില്‍ ഗ്യാസ് വിലകള്‍ എനര്‍ജി ബില്ലുകളെ മുന്നോട്ട് നയിക്കുകയാണ്. ബില്ലുകള്‍ അടയ്ക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് ഈ വിന്ററില്‍ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്', ഇഡിഎഫ് വക്താവ് പറഞ്ഞു.

എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുമ്പോള്‍ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് മാത്രമായി സഹായം നല്‍കാനാണ് ചാന്‍സലര്‍ തയ്യാറാകുക. ഇതിന് പുറമെ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ചത് മാറ്റാനുള്ള തീരുമാനത്തില്‍ നിന്നും ജോണ്‍ ഹീലി പിന്‍വാങ്ങുമെന്നാണ് കരുതുന്നത്. ടോറികള്‍ പ്രഖ്യാപിച്ച ഫ്രീസിംഗിന് പുറമെ 5 പെന്‍സ് ഡിസ്‌കൗണ്ടും തുടര്‍ന്നാല്‍ പമ്പുകളിലെ ഇന്ധനവില ഡ്രൈവര്‍മാര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കും.

Latest News