News

Share

എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെറിറ്റോടെ എല്‍എല്‍എം കരസ്ഥമാക്കി മലയാളി

എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെറിറ്റോടെ എല്‍എല്‍എം കരസ്ഥമാക്കി മലയാളി

പ്രശസ്തമായ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സില്‍ മാസ്റ്റര്‍ ഓഫ് ലോസ് (LLM) ബിരുദം മെരിറ്റോടെ സ്വന്തമാക്കി മലയാളി. ഡോ. ജോസഫ് എം. ചാലില്‍ ആണ് മെറിറ്റോടെ മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സില്‍ എല്‍ എല്‍ എം നേടിയത്.

രോഗികളുടെ അവകാശങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം, ബയോമെട്രിക് ഡാറ്റയുടെ പരിപാലനം, വൈദ്യശാസ്ത്രത്തിന്റെ ഭാവിയെ സ്വാധീനിച്ചേക്കാവുന്ന നിയമപരമായ ചട്ടക്കൂടുകള്‍ എന്നീ അതിനിര്‍ണ്ണായക വിഷയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം.

രോഗികളും ആരോഗ്യ പ്രവര്‍ത്തകരും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും തമ്മിലുള്ള വിശ്വാസം നിലനിര്‍ത്തുന്നതില്‍ നിയമപരമായ ഘടനകള്‍ വഹിക്കുന്ന സുപ്രധാന പങ്കാണ് ഗവേഷണം വ്യക്തമാക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും പഴക്കം ചെന്ന സര്‍വ്വകലാശാലകളില്‍ ഒന്നായ യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ് 1583 ല്‍ ആണ് സ്ഥാപിതമാകുന്നത്.

ചാള്‍സ് ഡാര്‍വിന്‍, അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍, ആന്റിസെപ്റ്റിക് സര്‍ജറിയുടെ ഉപജ്ഞാതാവായ ജോസഫ് ലിസ്റ്റര്‍, മുന്‍ യു കെ പ്രധാനമന്ത്രി ഗോള്‍ഡന്‍ ബ്രൗണ്‍ എന്നിങ്ങനെ നിരവധി പ്രശസ്തരാണ് ഈ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പട്ടികയിലുള്ളത്.

Latest News